കൊച്ചി: കോട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് 40-ാം സ്ഥാപക ദിനത്തില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചു. ബാങ്കിന്റെ അഞ്ചു രൂപ മുഖവിലയുള്ള ഒരു ഓഹരിയെ ഒരു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കാനാണു തീരുമാനം.
ഓഹരി വില താങ്ങാനാകുന്ന നിലയിലേക്കു കൊണ്ടുവരുന്നതിനും, ഓഹരികളുടെ ലിക്വിഡിറ്റി വര്‍ധിപ്പിക്കുന്നതിനും അതുവഴി റീട്ടെയില്‍ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം.
ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഈ നടപടിക്ക് നിയന്ത്രണ നിയമാനുസൃത അനുമതികള്‍ ആവശ്യമാണ്. ഓഹരി വിഭജനം കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന നീക്കമാണെന്ന് ബോര്‍ഡ് ചെയര്മാന് സി.എസ്. രാജനും എംഡിയും സിഇഒയുമായ അശോക് വാസ്വാനിയും അറിയിച്ചു.